Friday, January 28, 2022

ആത്മായനങ്ങളുടെ ഖസാക്ക്/എം.കെ.ഹരികുമാർ

 ആത്മായനങ്ങളുടെ ഖസാക്ക്


 
മുഖവുര

'ആത്മായനങ്ങളുടെ ഖസാക്ക് ' ഒരു വിമർശനകൃതി എന്ന നിലയിൽ ഒരു പഠനമോ ഗവേഷണമോ അല്ല എന്ന് അറിയിക്കട്ടെ. ഇത് എൻ്റെ കലാസങ്കല്പവും കലാനുഭവവുമാണ്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള എൻ്റെ വീക്ഷണമാണിത്. ദാർശനികമായ അസംസ്കൃതവസ്തു എന്ന നിലയിലാണ് നോവലിസ്റ്റിനെയും കഥാപാത്രങ്ങളെയും ഭൂപ്രകൃതിയെയും ഇവിടെ നോക്കി കാണുന്നത്. 

എൻ്റെ ഈ കലാസൃഷ്ടിയിൽ നോവലിസ്റ്റും ഒരു കഥാപാത്രമാണ്. അത് കൃതിയിൽ നിഗൂഢമായിട്ടുള്ള എഴുത്തുകാരനാണ്. ഞാൻ ഈ കൃതി എഴുതിയത് 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൻ്റെ പ്രചാരണത്തിനുവേണ്ടിയോ ഒ.വി.വിജയനുവേണ്ടിയോ അല്ല; എനിക്കു വേണ്ടിയാണ്. 

 

ഇവിടെ യൂണിവേഴ്സിറ്റിയുടെ വിമർശന സമ്പ്രദായമൊന്നും കണ്ടെന്നു വരില്ല.എനിക്കതിൻ്റെ ആവശ്യവുമില്ല. ഞാൻ ഈ രചനയെ ആദ്യന്തം സർഗാത്മകമായാണ് സമീപിച്ചിരിക്കുന്നത്. മാർക് ഷഗ്ഗാൽ ഒരു ചിത്രം വരയ്ക്കുന്നപോലെയാണ് ഞാൻ എൻ്റെ വിമർശനസാക്ഷാത്കാരത്തെയും സമീപിക്കുന്നത്.

 1984 ലാണ് ഈ കൃതിയുടെ ആദ്യ പതിപ്പ് (എൻ.ബി.എസ്. കോട്ടയം) പ്രസിദ്ധീകരിച്ചത്. കവിതയോടും ചിത്രകലയോടും സംഗീതത്തോടും തത്ത്വചിന്തയോടും അന്തർദർശനത്തോടും അടുത്തുനില്ക്കുന്ന 'ആത്മായനങ്ങളുടെ ഖസാക്ക് ' മലയാളസാഹിത്യവിമർശനത്തിലെ ഒരേയൊരു സർഗാത്മകകൃതിയാണെന്നു ഞാൻ വിചാരിക്കുന്നു. 

എം.കെ.ഹരികുമാർ
 
28-1-2022

ഉള്ളടക്കം

 

ഭാഗം1:ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും

 
ഭാഗം 2: ഖസാക്കിലേക്ക്

 

 ഭാഗം 3 :ഭഗവദ്ഗീതയുടെ പുനരവലോകനം

 

 ഭാഗം 4 :സൗന്ദര്യത്തിന്റെ വിചാരവസ്ത്രം

 

ഭാഗം 5 :അധോമുഖമായ പ്രമാണങ്ങൾ


ഭാഗം 6 :സ്വച്ഛമായ ദുഃഖഭ്രമങ്ങൾ

 

ഭാഗം 7: മഹത്തായ അന്തർധാരകൾ

 

ഭാഗം 8 :പ്രാണയാനങ്ങളുടെ സുരതസംഗീതം

 

ഭാഗം 9 :ഇരുണ്ടപ്രവാസം

 

 ഭാഗം 10 :അനാഥത്വത്തിന്റെ മർമ്മരങ്ങൾ
അനുബന്ധം


ഭാഗം 11 :വിശ്വാസങ്ങളുടെ കർമ്മം

 

 ഭാഗം 12 :വൃക്ഷാഗ്രങ്ങൾ

 

 ഭാഗം 13 :പ്രസാദത്തിന്റെ പാദങ്ങൾ

 

 ഭാഗം 14 :അറിവിനുള്ളിലെ ദേവൻ



ഭാഗം 15 :സപ്തസ്വരങ്ങളുടെ വിഷാദം



അനുബന്ധം
ആന്തരികമായ ഏകാന്തതയ്ക്ക് ആഴം കൂട്ടുന്നു


 

 

ആത്മായനങ്ങളുടെ ജനിതകം/എം കെ ഹരികുമാർ link

No comments:

Post a Comment