Tuesday, May 25, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / എമിലി സോളയുടെ മഞ്ഞുമലകൾ /metrovartha 24-5-2021/

 അക്ഷരജാലകംlink

പുറം

9995312097

ഇമെയിൽ: mkharikumar797@gmail.comഒരു തരത്തിൽ[18] ഒരു തരത്തിൽ. ഒരു തരത്തിൽ. ഒരു തരത്തിൽ അവ സൃഷ്ടിക്കുക ഒരു തരത്തിൽ ഒരുപോലെ സംഭവിക്കുന്നു. ഒരു തരത്തിലുളളതും അല്ലാത്തതുമാണ്. 


'ദ് ഡെത്ത് ഓഫ്  ഒലിവിയർ ബികെയ്ലാ ' ( 1884)എന്ന ചെറുനോവൽ (27 പേജ്) വായിച്ചപ്പോഴാണ് ഈ  മഹാനായ എഴുത്തുകാരൻ്റെ പാദങ്ങളിൽ തൊട്ടു വണങ്ങണമെന്ന് തോന്നിയത്. മരണാനന്തരം എന്താണെന്ന് താത്വികമായി അന്വേഷിക്കുന്നവരെ കണ്ടിട്ടുണ്ട്. മരണം പലർക്കും തത്ത്വചിന്താപരമായ വിഷയമാണല്ലോ. എമിലി സോള മറ്റൊരു മാർഗമാണ് സ്വീകരിക്കുന്നത്.ഈ നോവലിൽ ഒലിവിയർ എന്ന കഥാപാത്രം സ്വന്തം മരണത്തെ അനുഭവിക്കുകയാണ് ,അപ്രതിരോധ്യമായി. ഒരാൾ മരിക്കുന്നതും തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഘോഷയാത്രയായി ശവക്കല്ലറയിൽ അടക്കുന്നതും അയാൾ തന്നെ വീക്ഷിക്കുകയാണ്. ശരിക്കും അയാൾ ഒരു നിരീക്ഷകനും റിപ്പോർട്ടറും വിമർശകനുമാവുകയാണ്. അയാൾക്കപ്പോൾ രണ്ടു മുഖങ്ങളുണ്ട്: ഒന്ന് ,ശവത്തിൻ്റേത് ;രണ്ട് ,ശവത്തിൻ്റെ യഥാർത്ഥമായ നിരീക്ഷകൻ്റേത് .


മരണഭയം


ചെറുപ്പത്തിലേ തന്നെ കടുത്ത മരണഭയമുണ്ടായിരുന്ന ഒലിവിയർ എപ്പോഴും ,ഏതൊരു സാഹചര്യത്തിലും മരണവുമായി ഒരു മുഖാമുഖം സാധ്യമാക്കിയിരുന്നു. മരണത്തിൻ്റെ പൊരുൾ ഗ്രഹിക്കാനായാണ് ഈ കഥാപാത്രം സൃഷ്ടിക്കപ്പെട്ടത്. അയാൾ ഒരു ദിവസം താൻ മരിച്ചതായി മനസ്സിലാക്കുന്നു. അയാളുടെ ഭാര്യ മൃതദേഹത്തിനരികിൽ വന്നിരിക്കുന്നതും ബന്ധുക്കൾ മരണാനന്തര ശുശ്രൂഷ നടത്തുന്നതും പിന്നീട് ശ്മശാനത്തിലേക്ക്  കൊണ്ടുപോകുന്നതും സംസ്കരിക്കുന്നതും വിവരിക്കുന്നു. പിന്നീട് ശവക്കല്ലറയ്ക്കുള്ളിൽ കിടന്നുകൊണ്ട് പുറത്തുവരാൻ വേണ്ടി നടത്തുന്ന കഠിനപരിശ്രമമാണ് കാണുന്നത്. അയാൾ കുഴിയിൽ നിന്ന് അത്ഭുതകരമായി പുറത്തുവന്ന്  പാരീസ് നഗരത്തിലേക്ക് നടന്നെത്തുന്നു. വീടിനടുത്തുള്ള ഒരു റസ്റ്റോറൻ്റിൽ ഇരുന്നുകൊണ്ടു ചർച്ചകൾ ശ്രദ്ധിക്കുന്നു. അതിനു ശേഷം ഭാര്യയെ കാണുന്നു. അവൾക്കു ഉടനെ ഒരു പുനർവിവാഹം ഉണ്ടെന്നു മനസ്സിലാക്കിയ ഒലിവിയർ പിന്മാറുകയാണ്. അയാൾക്ക് വലിയ  കുറ്റബോധം തോന്നി.മാർഗരീത്തയെ താൻ നന്നായി സ്നേഹിച്ചില്ലെന്നും ഒരിക്കലും നല്ലൊരു ഭർത്താവായില്ലെന്നും ഓർത്ത് വ്രണിതനാവുന്നു. സ്വയം ഒറ്റപ്പെടുത്തിയ അയാൾക്ക് അവളോടു സഹതാപം തോന്നി. അതുകൊണ്ട് ഭാര്യയെ കണ്ട് സംസാരിക്കാനോ ശല്യപ്പെടുത്താനോ താത്പര്യം തോന്നിയില്ല. അയാൾ അവളെക്കുറിച്ച് നല്ല സ്വപ്നങ്ങൾ കണ്ടു. തുടർന്ന്  അയാൾ ആ നഗരം വിടുന്നു.


ജീവിതത്തിൽ എല്ലായ്പ്പോഴും വിഷാദത്തെ ഇഷ്ടപ്പെട്ട അയാൾക്ക് പക്ഷേ, ജീവിക്കാൻ വല്ലാത്ത ആഗ്രഹമായിരുന്നു. ഒരിക്കലും അയാൾ മരണവുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന ആ മനുഷ്യനു തൻ്റെ മരണത്തിനുശേഷം ഈ ലോകം എങ്ങനെയായിരിക്കുമെന്നു  ചിന്തിക്കുന്നതുപോലും അലോസരമുണ്ടാക്കിയിരുന്നു.ജീവിതമൊരു സ്വപ്നമാണ്; എന്നാൽ അത്  മരണംകൊണ്ടവസാനിക്കരുത്. മരണത്തിലും ജീവിതാനന്തരമായ സ്വപ്നമാണത്രേ ഉള്ളത്.മരിക്കുന്നവൻ്റെ കാഴ്ചപ്പാടിലൂടെ ലോകത്തെ  നിരീക്ഷിക്കുന്ന എമിലി സോള പ്രത്യാശയാണ് നല്കുന്നത് .


അവസാനിക്കാത്ത ജീവിതം


ചലനമറ്റത് ,ജീവനില്ലാത്തത് ഈ കൃതിയിൽ ജീവിതത്തിൻ്റെ ചൈതന്യമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നു. മരിച്ചവൻ്റെ സ്വപ്നങ്ങൾ കുറേക്കൂടി സത്യസന്ധമാവുകയാണ്. അദൃശ്യനായ ഒരു നിരീക്ഷകനായി അയാൾ എപ്പോഴും അലയുന്നുണ്ടാവും. കാരണം, അയാളും ജീവിതമാണല്ലോ ഹൃദയത്തിൽ കരുതിയിരുന്നത്. അതയാൾക്ക് തുടരാതിരിക്കാനാവില്ല . അതുകൊണ്ട് അയാൾ മരിച്ചുകിടക്കുമ്പോഴും ചുറ്റുമുള്ളവരെ നോക്കുന്നു; അവർക്കൊപ്പം ജീവിക്കുന്നു. എല്ലാ ജീവിതങ്ങളുടെയും നിരർത്ഥകതയെ ,നൈമിഷികതയെ വെല്ലുന്ന സചേതനത്വമാണ് എമിലി സോള നില്കുന്നത്. മനുഷ്യൻ അവൻ്റെ  അസാന്നിദ്ധ്യത്തിൽ പോലും ജീവിക്കുകയാണ്. അവൻ്റെ പാരവശ്യങ്ങൾ ജീവിച്ചിരിക്കുന്നവരോടൊപ്പമാണ്. മരണത്തിലാണ് ജീവിതം; അത്  മറഞ്ഞിരിക്കുന്നു എന്നേയുള്ളു.  രണ്ടും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഒരാൾ മരിക്കുന്നത് ശാരീരികമായാണ്.അയാളുടെ ജീവിതം എങ്ങനെയാണ് അവസാനിക്കുന്നതെന്ന കുഴപ്പിക്കുന്ന ചോദ്യം നോവലിസ്റ്റ് ഉയർത്തുന്നതായി സങ്കല്പിക്കുന്നതിൽ സൗന്ദര്യമുണ്ട്.


കൊറോണക്കാലത്ത് മനുഷ്യന് ജീവിക്കാൻ പ്രതീക്ഷ തരുന്ന രചനയാണിത്. മരണത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണുകയാണ്.  മരണമില്ലെന്നും മരിച്ചവനും മറ്റൊരു രീതിയിൽ ജീവിക്കുകയാണെന്നും വ്യക്തമാക്കുന്നു. മരണമല്ല ,ജീവിതമാണ് എപ്പോഴും ശേഷിക്കുന്നത്. അങ്ങനെ മരണത്തെ തോല്പിക്കുക എന്ന ആഹ്വാനമാണ് ഇവിടെ മുഴങ്ങുന്നത്.


നാച്ചുറലിസം


ഫ്രാൻസിലെ രണ്ടു കുടുംബങ്ങളുടെ സാങ്കല്പികകഥ ഇരുപതു നോവലുകളിലൂടെ പരമ്പരയായി വിസ്തരിച്ച് പ്രതിപാദിച്ചിട്ടുള്ള ഈ എഴുത്തുകാരൻ ഒരു മഹാശയനായി നില്ക്കുകയാണ്. 'ലെ റോഗൺ മക്വാർ' എന്നാണ് ആ ബൃഹത് പരമ്പര അറിയപ്പെടുന്നത്. മാർസൽ പ്രൂസ്ത് ,വിക്ടർ യുഗോ ,ഫ്ളോബേർ ,ബൽസാക്ക് തുടങ്ങിയ ഫ്രാൻസിലെ ഹെവി വെയ്റ്റ് എഴുത്തുകാർക്കൊപ്പമാണ് എമിലി സോളയുടെ സ്ഥാനം. അദ്ദേഹം യാഥാർത്ഥ്യത്തെ തൻ്റെ അന്തരംഗ മനോഭാവത്തിനനുസരിച്ച് ഇഴപിരിച്ചെടുക്കുകയാണ് ചെയ്തത്. സ്വന്തം അനുഭവങ്ങളുടെ തടവറയിൽ , നിയന്ത്രണമില്ലാതെ ,നരകയാതന നേരിടുന്നവരെ അനുകമ്പയോടെ നോക്കിക്കാണുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത്. ഇതിനെ നാച്ചുറലിസം എന്ന് വിളിക്കുന്നു .അദൃശ്യതകളെയും അചേതന വസ്തുക്കളെയും ജീവൻ വയ്പിക്കുന്ന കലയിലൂടെ സോള ലക്ഷ്യംവെച്ചത് മാനുഷികതയുടെ അറിയപ്പെടാത്ത മേഖലയുടെ കണ്ടെത്തലാണ്. 


എന്താണ് പ്രകൃതി? എങ്ങനെയത് അനുഭവിക്കാം ?നമ്മുടെ പെരുമാറ്റത്തിലൂടെയാണ് മറ്റുള്ളവർ മാനുഷികതയെ ,ജൈവലോകത്തെ, പ്രകൃതിയെ അറിയുന്നത്. ഒരാൾ എത്രത്തോളം ഓർമ്മകളോടെ, സ്നേഹത്തോടെ പെരുമാറുന്നുവോ അത്രത്തോളം പ്രകൃതി വിപുലീകരിക്കപ്പെടുകയാണ്.ഒരു രസതന്ത്രജ്ഞനോ ,ഊർജതന്ത്രജ്ഞനോ ഖരവസ്തുക്കളിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് സമാനമാണ് സാഹിത്യകാരൻ തൻ്റെ കഥാപാത്രങ്ങളിലും അഭിവാഞ്ചകളിലും സാമൂഹികമായ അറിവുകളിലും പ്രവർത്തിക്കുന്നതെന്ന കാഴ്ചപ്പാട്  സോളയുടെ കൃതികൾ വായിക്കുന്നവർക്ക് ബോധ്യപ്പെടാതിരിക്കില്ല .


അടിത്തട്ടിൽ നിന്ന് 


സോള ഇങ്ങനെ എഴുതി: 'എനിക്ക് ഒരു ലഹരിയേയുള്ളു.ഇരുട്ടിൽ  കഴിയുന്നവരെ ബോധപ്രകാശത്തിലേക്ക് കൊണ്ടുവരണം; ഏറെ യാതനയനുഭവിച്ച, സന്തോഷത്തിനായി നിയുക്തമായിട്ടുള്ള മനുഷ്യകുലത്തിൻ്റെ പേരിൽ .എൻ്റെ തീവ്രമായ പ്രതിഷേധം വാസ്തവത്തിൽ ,എൻ്റെ മനസ്സിൻ്റെ  അടിത്തട്ടിൽ നിന്നുള്ള കരച്ചിലാണ് ' .


സോളയുടെ 'ഡെത്ത് ഓഫ് ഒലിവിയർ ബികെയ്ലാ ' എന്നെ ഏറ്റവും സ്വാധീനിച്ച രചനയാണ്. ഇത് വായിച്ചതോടെ എൻ്റെ ചിന്തകൾ മറ്റൊരു വഴിക്ക് നീങ്ങി പ്രബലമായ ഒരു ജീവിത പ്രശ്നവിചാരധാരയായിത്തീർന്നു. മനുഷ്യൻ്റെയുള്ളിൽ തലതാഴ്ത്തി, പമ്മികിടക്കുന്ന മരണഭയമാണ് സോള തൻ്റെ ആഭ്യന്തരകലഹത്തിലൂടെ അനാവരണം ചെയ്യുന്നത്.


ഇന നോവലിൽ ഇങ്ങനെ വായിക്കാം: 'എൻ്റെ പീഡനം മറ്റുള്ളവർക്കും അനുഭവപ്പെടുന്നുണ്ടോ എന്നറിയില്ല. എന്തായാലും ,എൻ്റെ ജീവിതം മരണം കൊണ്ടുള്ള ഒരു മുറിവാണ്. ആ മരണം എനിക്കും ഞാൻ സ്നേഹിക്കുന്ന എല്ലാറ്റിനും ഇടയിൽ എപ്പോഴും വന്നുനിൽക്കുകയാണ്. ഞാൻ മാർഗരീറ്റയുമായി ചെലവഴിച്ച ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെ ഈ ചിന്ത എത്രമാത്രം വിഷലിപ്തമാക്കിയെന്ന് എനിക്കോർമ്മയുണ്ട്' .


ഒരു കഥ ഭാവന ചെയ്യുന്നതിൽ മാത്രമല്ല സോള വിജയിക്കുന്നത് . മനുഷ്യാവസ്ഥയുടെ ഇതുവരെ കാണാത്ത ഒരു ഭാഗം അനുഭവിപ്പിക്കുന്നതിലാണ് ഈ എഴുത്തുകാരൻ്റെ പ്രസക്തി.


വായന


മാടമ്പ് കുഞ്ഞിക്കുട്ടനുമായി നടത്തിയ അവസാനത്തെ അഭിമുഖം എന്ന പേരിൽ ഒരു വാരാന്തത്തിൽ അച്ചടിച്ചുവന്നത്  മാടമ്പിനു തന്നെ വിനയാകുമോ എന്നാണ് സംശയം. മാടമ്പിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം സത്യസന്ധമായി ,നിഷ്കളങ്കമായി  സംസാരിക്കുന്നതായാണ് അനുഭവം. എന്നാൽ ഈ അഭിമുഖത്തിൽ  അദ്ദേഹത്തിൻ്റെ പേരിൽ അഭിമുഖകാരൻ കുത്സിതബുദ്ധി ഉപയോഗിച്ച് സ്വന്തം അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത്  ഏറ്റവും ചീത്തസ്വഭാവമാണ്. തനിക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കിൽ അത് പുറത്തുപറയാനുള്ള ആർജ്ജവം കാണിക്കണം. എന്തിഭിപ്രായവും എഴുതാൻ നമുക്ക് അമെരിക്കൻ നവമാധ്യമങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. പിന്നെന്തിനു വാരാന്തപ്പതിപ്പുകളെ വികൃതമാക്കുന്നു. ''ശ്ളോകങ്ങളാണ് ഇഷ്ടം. കുമാരനാശാൻ്റെ ശ്ളോകങ്ങളൊഴിച്ച് എല്ലാം ഇഷ്ടം" എന്ന് മാടമ്പ് പറഞ്ഞത്രേ .ശുദ്ധ കളവാണിത്. അദ്ദേഹം അങ്ങനെ പറയില്ല .അരുതാത്ത കാര്യങ്ങൾ മാടമ്പിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ,മരണാനന്തരം നടത്തുന്ന നികൃഷ്ട നീക്കമായി മാത്രമേ ഇതിനെ കാണാനാവൂ.മാടമ്പിനെ കാവ്യവിരുദ്ധനും മികച്ച കവിതകൾ ആസ്വദിക്കാൻ കഴിവില്ലാത്തവനുമാക്കാൻ ചിലർ ശ്രമിക്കുകയാണോ എന്ന് ശങ്കിക്കുകയാണ്. ചില പ്രമുഖർ അന്തരിച്ച ഉടനെ, 'അവസാനത്തെ അഭിമുഖം' നിർമ്മിക്കാൻ ഏതാനും പേർ കരാറെടുക്കുകയാണ്‌. ഇങ്ങനെ ധാരാളം അഭിമുഖങ്ങൾ ഇപ്പോൾ അച്ചടിച്ചുവരുന്നുണ്ട്. ഇത്തരക്കാർക്ക്  വിശ്വാസ്യതയില്ല .

 

വാക്കുകൾ 

1)മനുഷ്യഹൃദയം കടൽപോലെയാണ്, അതിൽ വലിയ കാറ്റുണ്ട്, അതിൽ  തിരമാലകളും അഗാധതകളുമുണ്ട് ; രത്നങ്ങളുമുണ്ട്.

വിൻസൻ്റ് വാൻഗോഗ് ,

ഡച്ച് ചിത്രകാരൻ


2)എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ളത് ഭൂമി നല്കുന്നുണ്ട്; എന്നാൽ എല്ലാവരുടെയും അത്യാഗ്രഹത്തിനുള്ളത് കിട്ടില്ല.

മഹാത്മാഗാന്ധി 


3)മനസ്സു തുറന്നുപിടിക്കുക .നിങ്ങൾ ഒരു തടവുകാരനല്ല;നിങ്ങൾ സ്വപ്നങ്ങൾക്ക് വേണ്ടി ആകാശങ്ങൾ തേടി പറക്കുന്ന ഒരു പക്ഷിയാണെന്ന് കാണാം.

ഹാറുകി മുറകാമി,

ജാപ്പനീസ് എഴുത്തുകാരൻ


4)ഞാൻ നിശ്ശബ്ദത എന്ന വാക്കുച്ചരിക്കുകയാണെങ്കിൽ ,അതോടെ നിശ്ശബ്ദതയില്ലാതാകും.

വിസ്ലാവാ സിംബോർസ്ക ,

പോളിഷ് പെൺകവി


5)പ്രേമമാണ് നമ്മുടെ യഥാർത്ഥ വിധി .നമ്മൾ ഒറ്റയ്ക്ക് ജീവിതത്തിൻ്റെ  അർത്ഥം തേടാൻ പോകരുത്; അത് മറ്റൊരാളോടൊപ്പമാണ് തിരയേണ്ടത്.

തോമസ് മെർട്ടൺ ,

അമെരിക്കൻ ദൈവശാസ്ത്രജ്ഞൻകാലമുദ്രകൾ


1)ജോൺ എബ്രഹാം 


ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ജോൺ എബ്രഹാം ഒരു പ്രമേയം അന്വേഷിക്കുന്നതുപോലും വിപ്ലവകരമാണ്. സിനിമയുടെ കഥ പറച്ചിൽ എന്ന സങ്കല്പത്തെ ഉടച്ചുകളഞ്ഞ 'അമ്മ അറിയാൻ'ഓർക്കുക. സിനിമയെടുക്കാനായില്ലെങ്കിൽ തൻ്റെ ജീവിതത്തിനു ഒരർത്ഥവുമില്ലെന്നു തുറന്നു പറഞ്ഞ കലാകാരനാണദ്ദേഹം .


2)കെ. കെ. കൊച്ച് 


എൺപതുകളിലും തൊണ്ണൂറുകളിലും കെ.കെ. കൊച്ച് എന്ന എഴുത്തുകാരൻ ഉയർത്തിക്കൊണ്ടുവന്ന ബഹിഷ്കൃത സമൂഹത്തിൻ്റെ ചരിത്രചിന്തകൾ എപ്പോഴോ തമസ്കരിക്കപ്പെട്ടു.മുഖ്യധാരാ ആനുകാലികങ്ങൾ ആവിഷ്കരിച്ച പൊരുത്തപ്പെടലുകളുടെ ആഘോഷങ്ങൾക്കിടയിൽ നേരിയ വിയോജിപ്പുകൾക്കു പോലും സ്ഥാനമില്ലാതായി .


3)സിൽക്ക് സ്മിത


മലയാളി പ്രേക്ഷകർക്ക് സിൽക്ക് സ്മിത ഒരു ആവശ്യഘടകമായിരുന്നു. കാല്പനികപ്രേമത്തിൻ്റെയും ചതുരവടിവ് തണ്ണീർമത്തൻ ഗാനങ്ങളുടെയും പെരുമഴയിൽ നിന്നു രക്ഷനേടാൻ അല്പം ലൈംഗിക ഭാവന പ്രേക്ഷകനു അനിവാര്യമായിരുന്നു. സ്മിത എന്ന നടി സ്വയമൊരു കലാവസ്തുവാകുന്നതിലൂടെയാണ് അത് സാക്ഷാത്കരിക്കപ്പെട്ടത്.


4)പെരുവനം കുട്ടൻമാരാർ


ഒരു തരത്തിൽ തിരഞ്ഞെടുക്കപ്പെടേണ്ടിയിരിക്കുകയല്ലേ? ഒരു തരത്തിൽ ഒരുകൂട്ടം


5)


പാശ്ചാത്യവും പൗരസ്ത്യവുമായ തത്ത്വശാസ്ത്രങ്ങളെ അപഗ്രഥിച്ച് ആലോചനയ്ക്ക് ഇഴകൾ പാകാൻ കഴിവുള്ള ഒരു എഴുത്തുകാരനും ധിഷണാശാലിയുമാണ് ഫാ.ഡോ.കെ.എം.ജോർജ്. ഒരു തരത്തിൽ ഒരുകൂട്ടം. 


No comments:

Post a Comment